ടെഹ്‌റാൻ: യുഎസ് ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്‌ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന സ്ഥിരീകരിച്ച് ഇറാൻ. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗെയ് ആണ് ഇക്കാര്യം പറഞ്ഞത്. ‘ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുളള ആക്രമണത്തിന് വിധേയമായതിനാല്‍ ആണ് അത് സംഭവിച്ചത്. ഇത് സാങ്കേതിക വിഷയമായതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഫൊർദൊ, നതാൻസ്, ഇസ്‌ഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യു എസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങൾ ശരിവയ്ക്കും വിധത്തിലുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങൾ.
സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടു
ഇറാൻ്റെ സൈനിക കമാൻഡർ അലി ഷദ്‌മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. അലി ഷദ്‌മാനിയെ വധിച്ചെന്ന് നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ് അലി ഷദ്‌മാനിയെന്നാണ് ഇറാൻ പറഞ്ഞിരുന്നത്. തങ്ങളുടെ സൈനിക കമാൻഡറെ വധിച്ചതിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ഷദ്‌മാനി. ഇതിന് പിന്നാലെയാണ് അലി ഷദ്‌മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്‌മാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഷാദ്‌മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.