Saturday, November 29, 2025
Mantis Partners Sydney
Home » സിനിമാ ചിത്രീകരണത്തിനിടെ അണുബാധ, യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു
സിനിമാ ചിത്രീകരണത്തിനിടെ അണുബാധ, യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ അണുബാധ, യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

by Editor

കൊച്ചി: യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഈ മാസം 23 -ന് കൃഷ്ണയെ ആദ്യം ജമ്മുവിലെ പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നു വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.

പ്രശസ്ത സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസിന്റെ അസോഷ്യേറ്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാൻ, അരുണാചൽ‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണു കൃഷ്ണ അസുഖബാധിതയാകുന്നത്.

പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!