Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന, ബ്രസീൽ അഞ്ചാം സ്ഥാനത്ത്
ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന, ബ്രസീൽ അഞ്ചാം സ്ഥാനത്ത്

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന, ബ്രസീൽ അഞ്ചാം സ്ഥാനത്ത്

by Editor
Send your news and Advertisements

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സ്​പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 1886 പോയന്റാണ് അർജന്റീനക്കുള്ളത്. 1854 പോയന്റാണ് സ്​പെയിനുള്ളത്.

ഫിഫ ലോക റാങ്കിംഗുകൾ – ആദ്യ 10 സ്ഥാനക്കാർ

അർജന്റീന
സ്പെയിൻ
ഫ്രാൻസ്
ഇംഗ്ലണ്ട്
ബ്രസീൽ
നെതർലാൻഡ്‌സ്
പോർച്ചുഗൽ
ബെൽജിയം
ഇറ്റലി
ജർമ്മനി

15-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യയിൽ നിന്നും മുന്നിൽ. ഇറാൻ 18-ാമതും ദക്ഷിണ കൊറിയ 23-ാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 127-ാം സ്ഥാനത്താണുള്ളത്. ഇന്ത്യയുടെ അയൽക്കാരായ പാക്കിസ്ഥാൻ 198-ാം സ്ഥാനത്തും ശ്രീലങ്ക 200-ാം സ്ഥാനത്തും ബംഗ്ലാദേശ് 183-ാം സ്ഥാനത്തുമാണ്. 12-ാം സ്ഥാനത്തുള്ള മൊറോക്കോയാണ് ആഫ്രിക്കയിൽ നിന്നും ഒന്നാമത്. സെനഗൽ 19-ാമതും ഈജിപത് 32-ാമതും നിൽക്കുന്നു. തെക്കേ അമേരിക്കയിലെ മികച്ച ടീമുകളായ യുറുഗ്വായ് 13-ാമതും കൊളംബിയ 14-ാമതുമാണ്.

You may also like

error: Content is protected !!