Tuesday, March 24, 2026
Home » പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാനും
ഇന്ത്യ പാക്കിസ്ഥാൻ

പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാനും

by Editor
Send your news and Advertisements

ന്യൂഡല്‍ഹി: ഡല്‍ഹി പാക്കിസ്ഥാൻ ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെ, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെയും പാകിസ്ഥാൻ പുറത്താക്കി.

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

You may also like

error: Content is protected !!