Tuesday, March 24, 2026
Home » പഹൽഗാം ആക്രമണം: പിന്തുണ അറിയിച്ച് യു എസ് ഇന്റലിജൻസ് മേധാവി
തുള്‍സി ഗബ്ബാര്‍ഡ്

പഹൽഗാം ആക്രമണം: പിന്തുണ അറിയിച്ച് യു എസ് ഇന്റലിജൻസ് മേധാവി

by Editor
Send your news and Advertisements

വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ ഇന്ത്യയുടെ ഉദ്യമത്തിൽ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇൻ്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. പഹൽഗാം ഭീകരാക്രണത്തിൻ്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിന് മുന്നിലെത്തിക്കണമെന്നും തുൾസി ഗബ്ബാർഡ് പറഞ്ഞു.

പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യയ്‌ക്കൊപ്പം എല്ലാ അർഥത്തിലും അമേരിക്ക നിലകൊള്ളുന്നതായി അവർ എക്സിൽ കുറിച്ചു. ‘പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ഇന്ത്യൻ ജനതയ്ക്കുമൊപ്പം എന്റെ പ്രാർഥനയും കരുണയുമുണ്ട്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, ഈ നീച പ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാൻ എല്ലാ പിന്തുണയുമുണ്ടാകും’- തുൾസി പോസ്റ്റിൽ കുറിച്ചു.

സമൂഹമാധ്യമമായ എക്‌സിലൂടെ ആയിരുന്നു ഗബ്ബാർഡിൻ്റെ പ്രതികരണം. പഹൽഗാം ഭീകരാക്രണത്തിന് ശേഷം പരസ്യ പ്രതികരണത്തിന് മുതിർന്ന ഉന്നത വ്യക്തികളിൽ ഒരാളാണ് തുൾസി ഗബ്ബാർഡ്.

ഭീകരാക്രമണത്തെ നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി മോഡദിയെ ഫോണിൽ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ട്രംപ് അറിയിക്കുകയും ചെയ്‌തിരുന്നു. അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിർക്കുന്നതായും പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു.

ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ.

You may also like

error: Content is protected !!