Thursday, October 16, 2025
Mantis Partners Sydney
Home » പവിഴപ്പുറ്റുകൾ കാണാൻ ടൂറിസ്റ്റുകളുമായി പോയ മുങ്ങിക്കപ്പൽ തകർന്ന് 6 മരണം.
പവിഴപ്പുറ്റുകൾ കാണാൻ ടൂറിസ്റ്റുകളുമായി പോയ മുങ്ങിക്കപ്പൽ തകർന്ന് 6 മരണം.

പവിഴപ്പുറ്റുകൾ കാണാൻ ടൂറിസ്റ്റുകളുമായി പോയ മുങ്ങിക്കപ്പൽ തകർന്ന് 6 മരണം.

by Editor

കെയ്റോ: വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ട് ആറ് മരണം. ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളടക്കം ആറ് റഷ്യൻ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. 19 പേർക്ക് പരിക്കേറ്റതായും അതിൽ നാല് പേരുടെ നില ഗുരുതരമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹുർഗദയിൽ വ്യാഴാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്ക് വരുന്ന സന്ദർശകരുടെ ഒരു പ്രധാന കേന്ദ്രമാണ്.

പവിഴപ്പുറ്റുകൾ നിരീക്ഷിക്കുന്നതിനായി 45 വിനോദസഞ്ചാരികളുമായി വെള്ളത്തിനടിയിൽ വിനോദയാത്ര നടത്തിയ അന്തർവാഹിനിയാണ് പ്രാദേശിക സമയം രാവിലെ 10:00 ഓടെ കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് തകർന്നത്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!