Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » പത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 44 ആയി

പത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 44 ആയി

by Anoop Thomas
Send your news and Advertisements

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിന് വേണ്ടിവന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു

You may also like

error: Content is protected !!