കളമശ്ശേരി ഗവ. പോളിടെക്നിക്ക് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
സംഭവമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പോലീസ് കസ്റ്റഡിയിലാണ്.