164
നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.കേരള കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് മോഹൻ ജോർജ് സ്ഥാനാർത്ഥിയാകും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വക്കറ്റ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്. ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്.
കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ് യുവജന വിഭാഗം മുൻ സംസ്ഥാന നേതാവാണ് മോഹൻ ജോർജ്.