Wednesday, March 25, 2026
Home » കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ
വഖഫ് ഭേദഗതി ബിൽ

കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

by Editor
Send your news and Advertisements

ന്യൂ ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വൈകാതെ സർക്കാർ രൂപികരിക്കും.

നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. 16-നാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.

രാഷ്ട്രപതിയുടെ അംഗീകാരം: ദ്രൗപദി മുര്‍മു ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി

You may also like

error: Content is protected !!