Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ആടുജീവിതത്തിലെ സംഗീതം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചു
ആടുജീവിതത്തിലെ സംഗീതം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചു

ആടുജീവിതത്തിലെ സംഗീതം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചു

by Editor
Send your news and Advertisements

ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഓസ്കർ പ്രാഥമിക പട്ടികയില്‍ ചിത്രത്തിന്റെ സംഗീതം ഇടം പിടിച്ചതോടെ വലിയ കാത്തിരിപ്പിലും ആവേശത്തിലുമാണ് അണിയറപ്രവർത്തകർ. ഓസ്കർ കേരളമണ്ണിലേക്കെത്തുമോ എന്നറിയാൻ ആരാധകരും കാത്തിരിക്കുന്നു.

89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്. ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബർ 17 ന് ഇതിന്റെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.

നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്.

You may also like

error: Content is protected !!