Friday, November 28, 2025
Mantis Partners Sydney
Home » സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു.
സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു.

സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു.

by Editor

സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടു. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയുടെ ഹൃദയ ഭാഗത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം ഒഴിച്ച് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൻസാർ അൽ-തൗഹിദിലെ ആളുകളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ തീയിട്ട സംഘത്തെ പിടികൂടിയതായും, ഇവർ സിറിയയിൽ ഉളളവരല്ലെന്നും എച്ച്ടിഎസ് ഭരണകൂടം അറിയിച്ചു. നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ ഉടൻ പുനഃസ്ഥാപിക്കുമെന്നും പുതിയ സർക്കാർ ഉറപ്പുനൽകി.

Send your news and Advertisements

You may also like

error: Content is protected !!