Tuesday, March 24, 2026
Home » വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐ എം വിജയന് സ്ഥാനകയറ്റം
വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐ എം വിജയന് സ്ഥാനകയറ്റം

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐ എം വിജയന് സ്ഥാനകയറ്റം

by Editor
Send your news and Advertisements

തിരുവനന്തപുരം: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ് പിയിൽ അസി. കമാൻഡറായ വിജയനെ ഡെപ്യൂട്ടി കമാൻഡറാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനകയറ്റം ആവശ്യപ്പെട്ട് വിജയൻ നേരത്തെ അപേക്ഷ നൽകിയിരുന്നു.

1986 മുതൽ കേരള പോലീസ് ടീമിനുവേണ്ടി അതിഥി താരമായി കളിച്ചിട്ടുള്ള വിജയന് 1987-ലാണ് കോൺസ്റ്റബിളായി നിയമനം നൽകിയത്. 2021-ൽ എം.എസ്.പിയിൽ അസിസ്റ്റന്റ് കമാൻഡറായി.

You may also like

error: Content is protected !!