Wednesday, September 3, 2025
Mantis Partners Sydney
Home » വിദേശ ഇന്ത്യാക്കാരുടെ രജിസ്ട്രേഷന് പുതിയ പോർട്ടൽ തുറന്നു
വിദേശ ഇന്ത്യാക്കാരുടെ രജിസ്ട്രേഷന് പുതിയ പോർട്ടൽ തുറന്നു

വിദേശ ഇന്ത്യാക്കാരുടെ രജിസ്ട്രേഷന് പുതിയ പോർട്ടൽ തുറന്നു

by Editor

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി നവീകരിച്ച പോർട്ടൽ തുറന്ന് കേന്ദ്രസർക്കാർ. ഒസിഐ കാർഡ് ഉടമകളായ പൗരർക്ക് ലോകോത്തര ഇമിഗ്രേഷൻ സൗകര്യം നൽകാനുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പോർട്ടൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ വംശജരായ പൗരർ ഇന്ത്യയിലേക്കുവരുന്ന സമയത്തോ ഇവിടെ താമസിക്കുന്ന സമയത്തോ അവർക്ക് ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് നാം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

നിലവിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഒസിഐ കാർഡ് ഉടമകൾക്കും പുതിയ ഉപയോക്താക്കൾക്കും മെച്ചപ്പെട്ട പ്രവർത്തനക്ഷമത,മെച്ചപ്പെട്ട സുരക്ഷ, ഉപയോക്തൃസൗഹൃദ അനുഭവം എന്നിവ പുതിയ പോർട്ടൽ നൽകും.

പോർട്ടൽ: https://ociservices.gov.in

റിപ്പോർട്ട്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട

Send your news and Advertisements

You may also like

error: Content is protected !!