Tuesday, July 22, 2025
Mantis Partners Sydney
Home » വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മന്ത്രിസഭായോഗ തീരുമാനങ്ങൾ

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

by Editor

ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും
ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി.

പാട്ടത്തിന് നല്‍കും
തിരുവനന്തപുരം പേട്ട – കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വ്വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.

ടെണ്ടർ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ “Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

ഉത്തരവ് ഭേദഗതി
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11 -ൽ റീ സർവ്വെ 1 – ൽ പ്പെട്ടതും ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്നതുമായ 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിനായി പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന 20/03/2025-ലെ ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.

Send your news and Advertisements

You may also like

error: Content is protected !!