Tuesday, March 24, 2026
Home » വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും പിടിയിലായി.
വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും പിടിയിലായി.

വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും പിടിയിലായി.

by Editor
Send your news and Advertisements

പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായി. കേസിലുൾപ്പെട്ട അമ്മ അശ്വതി ബെം​ഗളൂരുവിൽനിന്ന് വർഷങ്ങളോളം ലഹരി കടത്തിയെന്ന് എക്സൈസ് അറിയിച്ചു. അശ്വതി ലഹരി കച്ചവടം തുടങ്ങിയത് ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണെന്നാണ് വിവരം. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗത്തിലേക്കും , പിന്നീട് ലഹരിക്കടത്തിലേക്കും തിരിഞ്ഞത്. ഇരുപതുകാരനായ മകൻ ഷോൺ സണ്ണിയേയും കൂടെ ചേർത്താണ് ലഹരി കച്ചവടം.

കഴിഞ്ഞദിവസമാണ് തൃശ്ശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺസണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി. മൃദുൽ (29), അശ്വിൻലാൽ (26) എന്നിവർ വാളയാർ ചെക്‌പോസ്റ്റിൽനിന്ന് പിടിയിലായത്. വില്പനയ്ക്കായി ബെംഗളൂരുവിൽനിന്ന്‌ കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

You may also like

error: Content is protected !!