Thursday, July 31, 2025
Mantis Partners Sydney
Home » ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി, 300 വർഷത്തോളം പഴക്കം.
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി, 300 വർഷത്തോളം പഴക്കം.

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി, 300 വർഷത്തോളം പഴക്കം.

by Editor

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത്‌ നിന്നാണ്‌ പവിഴപ്പുറ്റ്‌ നാഷണൽജിയോഗ്രാഫിക് സംഘം കണ്ടെത്തിയത്‌. നീലത്തിമിംഗലത്തേക്കാൾ വലിപ്പമുണ്ട്‌ പവിഴപ്പുറ്റിനെന്ന്‌ ശാസ്ത്രജ്ഞർ പറഞ്ഞു. ഇതിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. 1,000 കോടി പോളിപ്പുകൾ ചേർന്നാണ് ഈ പവിഴപ്പുറ്റിന് ജന്മം നൽകിയിരിക്കുന്നത്. പവിഴപ്പുറ്റിന്‌ 300 വർഷത്തിലധികം പഴക്കമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പവിഴപ്പുറ്റ് ബഹിരാശത്ത് നിന്ന് പോലും കാണാമെന്നതാണ് രസകരമായ കാര്യം. പക്ഷേ 300 വർഷം ഇത് മറഞ്ഞിരുന്നുവെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ് എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

കാലാവസ്ഥ വ്യതിയാനം പസഫിക് സമുദ്രത്തെ എങ്ങനെ ബാധിക്കുവെന്ന് കണ്ടെത്താനായി നാഷണൽ ജ്യോ​ഗ്രാഫിക് ചാനൽ നടത്തിയ പര്യവേക്ഷണത്തിലാണ് സേളമൻ ദ്വീപിലെ രഹസ്യം പുറംലോകമറിഞ്ഞത്. വീഡിയോ​ഗ്രാഫറായ മനു സാൻ ഫെലിക്സാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതിയാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. വെള്ളത്തിനടിയിലൊരു കത്തീഡ്രൽ കാണുന്നത് പോലെയാണ് പവിഴപ്പുറ്റുകളെ കാണാൻ കഴിഞ്ഞതെന്ന് നാഷണൽ ജ്യോ​ഗ്രാഫിക് സംഘത്തിലെ ഇനി​ഗോ സാൻ ഫെലിക്സ് പറയുന്നു. കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ പവിഴപ്പുറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ കണ്ടെത്തിയ പവിഴപ്പുറ്റുകള്‍ പൂര്‍ണആരോഗ്യമുള്ളവയാണ്. ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!