Tuesday, March 24, 2026
Home » ലിറ്റ് ആർട് ഫെസ്റ്റ് ഇന്ന് മുതൽ.
ലിറ്റ് ആർട് ഫെസ്റ്റ് ഇന്ന് മുതൽ.

ലിറ്റ് ആർട് ഫെസ്റ്റ് ഇന്ന് മുതൽ.

by Editor
Send your news and Advertisements

കോട്ടയം: പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും മേളയായ ലിറ്റ് ആർട് ഫെസ്റ്റ് കോട്ടയത്ത് ഇന്ന് തുടങ്ങുന്നു. മികച്ച പുസ്തകങ്ങളും ചിത്രങ്ങളും കാണാനും വാങ്ങാനുമുള്ള സുവർണ്ണാവസരമാണിത്. ബസേലിയസ് കോളജിന് എതിർ വശത്തുള്ള ആർട് കാസ്റ്റൽ ആർട് ഗാലറിയിൽ മൂന്ന് ദിവസം നടക്കുന്ന ഫെസ്റ്റിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും എത്തുന്നുണ്ട്.

രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 5.30 വരെ കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ളവരുമായി സംവാദം, മുഖാമുഖം, പുസ്തക പ്രകാശനം, പ്രഭാഷണം, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച തുടങ്ങുന്ന ലിറ്റ് ആർട് ഫെസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.

കോട്ടയത്തിന് നഷ്ടമായ പുസ്തകോൽസവ നാളുകകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് സംഘാടകരായ സെബാസ്റ്റ്യൻ ജോസഫ്, ആൻസി സാജൻ, സിജിത അനിൽ, ഗീത. ആർ, പുഷ്പമ്മ ചാണ്ടി, ഡോ. കുഞ്ഞമ്മ ജോർജ് , ജി. രമണിയമ്മാൾ എന്നിവർ അറിയിച്ചു.

You may also like

error: Content is protected !!