Friday, October 17, 2025
Mantis Partners Sydney
Home » റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണയായി.
റഷ്യ യുക്രൈന്‍ യുദ്ധം

റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണയായി.

by Editor

റിയാദ്: കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രൈനും സമ്മതിച്ചു. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ധാരണ അനുസരിക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിനിർത്തൽ നിലവിൽ വന്നാൽ യുക്രൈനിന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ല, ചരക്ക് കപ്പലുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!