Tuesday, March 24, 2026
Home » രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് വിജയ്; ബിജെപി വിട്ട നടി രഞ്ജന നാച്ചിയാർ ടിവികെയിൽ ചേർന്നു.
രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് വിജയ്; ബിജെപി വിട്ട നടി രഞ്ജന നാച്ചിയാർ ടിവികെയിൽ ചേർന്നു.

രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് വിജയ്; ബിജെപി വിട്ട നടി രഞ്ജന നാച്ചിയാർ ടിവികെയിൽ ചേർന്നു.

by Editor
Send your news and Advertisements

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാർഷിക സമ്മേളനത്തിൽ ചിലർക്ക് തന്റെ വരവ് അസ്വസ്ഥതയുണ്ടാക്കിയെന്ന് വിജയ്. താൻ എന്താണ് പെട്ടെന്ന് ചെയ്യുന്നത് എന്നത് ചിന്തിച്ച് അവർക്ക് പേടിയായി. തങ്ങൾ പറയുന്ന നുണ കേട്ട് ജനങ്ങൾ ഇനി വോട്ട് ചെയ്യില്ലെന്ന് അവർക്ക് മനസ്സിലായി. അതാണ് ഇന്നലെ വന്നവൻ എന്ന് പറഞ്ഞ് കളിയാക്കുന്നത്. പണം എന്ന ചിന്തമാത്രമാണ് ചിലർക്ക് ഉള്ളത്. ഇവരെ രാഷ്ട്രീയത്തിൽ നിന്ന് ഓടിക്കണമെന്നും വിജയ് പറഞ്ഞു.

ഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1967-നെയും എഐഎഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1977-നെയും ഓര്‍മിപ്പിച്ച് സമാനമായ ഒരു തുടക്കം അടുത്ത വര്‍ഷം ടിവികെയ്ക്കുമുണ്ടാകുമെന്നും വിജയ് പറഞ്ഞു. 1967-ലും 1977-ലും സംഭവിച്ചതുപോലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ചരിത്രം കുറിക്കും. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മതേതര ജനാധിപത്യത്തിന് വേണ്ടി പോരാടും. ത്രിഭാഷ പ്രശ്‌നമൊക്കെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒത്തുകളിയാണ്. ഭാഷയുടെ പേരിലുള്ള പോര് തമിഴ് മക്കള്‍ വിശ്വസിക്കരുതെന്നും വിജയ് പറഞ്ഞു.

മഹാബലിപുരത്തെ സമ്മേളന വേദിയിൽ വിജയ്ക്കൊപ്പം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പങ്കെടുത്തു. തമിഴ്നാടിന്റെ പ്രതീക്ഷയാണു വിജയ് എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ടിവികെ അടുത്ത വർഷം അധികാരത്തിൽ എത്തുമ്പോൾ നന്ദി പറയാൻ താൻ എത്തുമെന്നും പ്രശാന്ത് പറഞ്ഞു. യോഗത്തില്‍ രണ്ടായിരത്തോളം ഭാരവാഹികളാണ് എത്തിചേര്‍ന്നത്. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് സമ്മേളനം പ്രധാന അജന്‍ഡയായി കണക്കാക്കിയാണ് സമ്മേളനം. ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്ന വിജയ് എഐഎഡിഎംകെയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ടിവികെ സഖ്യത്തിലാകുമെന്നു ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമടക്കം ബിജെപിയുടെ നയങ്ങളില്‍ അതൃപ്തി പരസ്യമാക്കിയാണ് രഞ്ജന പാര്‍ട്ടി വിട്ടത്. ബിജെപി കലാ സാംസ്കാരിക വിഭാഗം മുൻ സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടിയിൽ ചേർന്നതു ടിവികെയ്ക്കു നേട്ടമായി. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ബിജെപി വിട്ടതിനു പിറ്റേന്നാണു രഞ്ജനയുടെ നീക്കം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്നു പറഞ്ഞ നടി, ഭാഷ നയത്തിലെ ബിജെപി സമീപനത്തിൽ കടുത്ത നിരാശയും പ്രകടിപ്പിച്ചു. ദ്രാവിഡരെ ശത്രുക്കളായി കാണുന്നതു തമിഴ് സ്ത്രീ എന്ന നിലയിൽ അംഗീകരിക്കാനാകില്ലെന്ന് 8 വർഷമായി ബിജെപി അംഗമായിരുന്ന രഞ്ജന പറഞ്ഞു. അടുത്ത എംജിആര്‍ എന്നാണ് വിജയിയെ രഞ്ജന അഭിസംബോധന ചെയ്തത്. ദേശീയതയെയും ദ്രാവിഡ നയങ്ങളെയും ഒന്നിച്ചുചേര്‍ത്തുള്ള വിജയുടെ രാഷ്ട്രീയ നയം തന്നില്‍ ആഴത്തില്‍ സ്വാധീനിച്ചെന്നും തന്റെ രാഷ്ട്രീയ ഭാവിക്ക് അനുയോജ്യമായ പാര്‍ട്ടിയായി ടിവികെയെ കാണുന്നുവെന്നും രഞ്ജന പറഞ്ഞു.

You may also like

error: Content is protected !!