ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ക്രമാതീതമായി കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദങ്ങളും രാജ്യത്തെ ചികിത്സാ സംവിധാനങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രത്യേക നിയന്ത്രണങ്ങൾ ഏൽപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്യും.നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. രാജ്യത്തൊട്ടാകെ ആയിരത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.