102
ലണ്ടൻ: യുകെ മലയാളി യുവാവ് നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ശ്രീരാജ് പി. എസ് (ഓമനക്കുട്ടൻ, 42) ആണ് വിട പറഞ്ഞത്. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ പുരോഗമിക്കവേയാണ് കഴിഞ്ഞ ദിവസം ശ്രീരാജ് മരണമടയുന്നത്. യുകെയിലെ ബക്കിങ്ങാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.
ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്. ബെഡ്‌ഫോര്‍ഡില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്.