Saturday, November 29, 2025
Mantis Partners Sydney
Home » മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു
പോലീസ്

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു

by Editor

കോഴിക്കോട്ട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു; വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കല്പറ്റയില്‍ നിന്നും കാര്‍ മോഷ്ടിച്ച പ്രതി കാരശ്ശേരി വലിയപറമ്പ് സദേശി അര്‍ഷാദിനെ പിടികൂടാനാണ് പോലീസ് എത്തിയത്.

അര്‍ഷാദിന്റെ മാതാവ് ഖദീജയാണ് പോലീസുകാരെ ആദ്യം വെട്ടിയതെന്നും പിന്നാലെ അര്‍ഷാദ് വെട്ടിയതായും കല്പറ്റ എസ്എച്ച്ഒ ബിജു ആന്റണി പറഞ്ഞു. പ്രതിയെ പിടികൂടി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇരുവരേയും അറസ്റ്റ് ചെയ്തു.

വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നൗഫലിന്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരുമെന്നും എസ്എച്ച്ഒ പറഞ്ഞു.

മൂന്നു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ എത്തിയത്. സംഭവസ്‌ഥലത്തു നിന്നും രക്ഷപ്പെട്ട അർഷാദിനെ മുക്കം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

അര്‍ഷാദും മാതാവും സ്ഥിരം പ്രശ്‌നക്കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഖദീജയും അയല്‍പക്കത്തെ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!