Tuesday, March 24, 2026
Home » മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈക്കോടതി റദ്ധാക്കി; സർക്കാരിനു വൻ തിരിച്ചടി.
ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈക്കോടതി റദ്ധാക്കി; സർക്കാരിനു വൻ തിരിച്ചടി.

by Editor
Send your news and Advertisements

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിനു വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഇതോടെ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ കമ്മീഷൻ പദവി അസാധുവാകും. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. കമ്മീഷൻ നിയമനം നിയമപരമല്ലെന്നും കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന് സംശയം ഉണ്ടെന്നും കോടതി പറഞ്ഞു.

 

You may also like

error: Content is protected !!