മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. പുതുവർഷം പിറക്കുമ്പോൾ ഏവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സമാധാനവും ആമോദവും നിറയട്ടെ. പുതിയ തുടക്കങ്ങളും വിജയവും കൈവരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികളുടെ ഉത്സവമായ വിഷുദിനത്തിൽ ആശംസകൾ നേർന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതുവർഷം പിറക്കട്ടെ. നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ കൂടുതൽ ആഴന്നിറങ്ങും. എല്ലാ മലയാളി സഹോദരീ-സഹോദരന്മാർക്കും ഹൃദയംഗമമായ വിഷു ആശംസകളെന്ന് അമിത് ഷാ കുറിച്ചു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊര്‍ജം പകരട്ടെ. രാജ്യത്തും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളില്‍ വിഷുവിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ