Tuesday, March 24, 2026
Home » മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല
മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല

മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല

by Editor
Send your news and Advertisements

ന്യൂ ഡൽഹി: വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നാണ് വിശദീകരണം. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ കാരണം അറിയിച്ചിരുന്നില്ല.

You may also like

error: Content is protected !!