Tuesday, March 24, 2026
Home » മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു എന്ന വാർത്ത തെറ്റ് എന്ന് യു. പ്രതിഭ എംഎൽഎ.
മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു എന്ന വാർത്ത തെറ്റ് എന്ന് യു. പ്രതിഭ എംഎൽഎ.

മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു എന്ന വാർത്ത തെറ്റ് എന്ന് യു. പ്രതിഭ എംഎൽഎ.

by Editor
Send your news and Advertisements

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത തെറ്റ് എന്ന് യു. പ്രതിഭ എംഎൽഎ. കൂട്ടുകാർക്കൊപ്പം ഇരുന്നപ്പോൾ എക്സൈസ് ഉദ്യോ​ഗസ്ഥരെത്തി ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് പ്രതിഭയുടെ വിശദീകരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് എംഎൽഎ പ്രതികരിച്ചത്. പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തിൽ പ്രതിഭയുടെ വിശദീകരണം. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണു പ്രതിഭ നടത്തിയത്.

യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു എക്സൈസ് അറിയിച്ചു. കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ. ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 3 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണു കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.

FB post >> https://fb.watch/wM6Y8oFgZo/

You may also like

error: Content is protected !!