Tuesday, March 24, 2026
Home » ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 9 മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ
ലഹരി

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 9 മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ

by Editor
Send your news and Advertisements

ബംഗളുരു: ബംഗളുരുവില്‍ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ 9 മലയാളികളെയും ഒരു വിദേശപൗരനെയും അറസ്റ്റ് ചെയ്‌തു. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മലയാളികള്‍ ഉള്‍പ്പെടെയുളള സംഘങ്ങള്‍ അറസ്റ്റിലായത്. ഒരു മലയാളിയുടെ കൈയില്‍ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും രണ്ടുകോടി രൂപയും പിടിച്ചെടുത്തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എട്ടുപേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍ നിന്നും 27 ലക്ഷം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദേശപൗരനില്‍ നിന്ന് നാലരക്കോടി വിലവരുന്ന വിവിധയിനം വിദേശ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

You may also like

error: Content is protected !!