Thursday, July 31, 2025
Mantis Partners Sydney
Home » ഫെബ്രുവരി 14: തിയേറ്ററുകളിൽ തകർക്കാൻ മൂന്ന് ബിഗ് റിലീസ്!
ഫെബ്രുവരി 14: തിയേറ്ററുകളിൽ തകർക്കാൻ മൂന്ന് ബിഗ് റിലീസ്!

ഫെബ്രുവരി 14: തിയേറ്ററുകളിൽ തകർക്കാൻ മൂന്ന് ബിഗ് റിലീസ്!

by Editor

മമ്മൂട്ടി ഫാന്‍സ് വളരെ അക്ഷമരായി കാത്തിരിയ്ക്കുന്ന ചിത്രമാണ് ബസൂക്ക, ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പ്രഖ്യാപിച്ച നാള്‍ മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആവേശം നിറക്കുന്നതായിരുന്നു. 2023-ല്‍ ആണ് ചിത്രം പ്രഖ്യാപിച്ചത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ ആദ്യത്തെ ആകര്‍ഷണമായിരുന്നു. ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമെത്തുന്നു.

ആക്ഷന്‍ ത്രില്ലറായ ബസൂക്ക ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോള്‍ വിഷയം അതല്ല, ബസൂക്കയ്‌ക്കൊപ്പം മത്സരിക്കാന്‍ മറ്റൊരു ചിത്രവും ഈ ദിവസം തിയേറ്ററിലുണ്ടാവും, ബ്രൊമാന്‍സ്. അര്‍ജുന്‍ അശോകനും മാത്യു തോമസും സംഗീത് പ്രതീപും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബ്രൊമാന്‍സിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

യൂത്തിന്റെ വൈബ് പിടിച്ച്, എനര്‍ജി ലെവല്‍ ഒട്ടും കുറയാത്ത ഒരു രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ഒപ്പത്തിനൊപ്പമുള്ള അഭിനയവും, ഗംഭീര ഡയലോഗ് പ്രസന്റേഷനും സ്‌ക്രീന്‍ പ്രസന്‍സും ഫ്രെയിമും ആകുമ്പോള്‍ ബ്രൊമാന്‍സ് ഒരു കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആണെന്ന് നിസംശയം പറയാം. ട്രെയിലര്‍ കണ്ട് തന്നെ സിനിമയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് കമന്റില്‍ കാഴ്ചക്കാര്‍. അരുണ്‍ ഡിജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആഷിഖ് ഉസ്മാനാണ് എന്നതും വിജയ സാധ്യത ഉറപ്പിയ്ക്കുന്നു. ഗോവിന്ദ് വസന്തിന്റേതാണ് സംഗീതം.

ബസൂക്കും ബ്രൊമാന്‍സും മാത്രമല്ല, ഫെബ്രുവരി 14 -ന് ആന്റണി പെപ്പെ നായകനാകുന്ന ദാവീദും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദില്‍ ബോക്‌സര്‍ ആയിട്ടാണ് പെപ്പെ എത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് വന്ന വാര്‍ത്തകളും പ്രതീക്ഷയുള്ളതാണ്. ചുരുക്കി പറഞ്ഞാല്‍ ബ്രൊമാന്‍സിന്റെ ട്രെയിലറിന്റെ അവസാനം സംഗീത് പ്രതീപ് പറയുന്നത് പോലെ ഫെബ്രുവരി 14 ഒരു ഹോട്ട് ഡേ തന്നെയായിരിക്കും.

Send your news and Advertisements

You may also like

error: Content is protected !!