Friday, August 1, 2025
Mantis Partners Sydney
Home » പ്രണയാർദ്രരായ് വിജയ് സേതുപതിയും മഞ്ജു വാര്യരും.
പ്രണയാർദ്രരായ് വിജയ് സേതുപതിയും മഞ്ജു വാര്യരും.

പ്രണയാർദ്രരായ് വിജയ് സേതുപതിയും മഞ്ജു വാര്യരും.

by Editor

വിജയ് സേതുപതിയും മഞ്ജുവാര്യയും നായികാനായകന്മാരായി എത്തുന്ന വിടുതലൈ 2-വിന്റെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഇളയരാജ സം​ഗീതം നൽകിയ ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വിജയ് സേതുപതിക്കും മഞ്ജു വാര്യരിനും പുറമെ സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ആർ എസ് ഇൻഫോടെയ്‍‍ന്‍‍മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഛായാഗ്രഹണം ആര്‍ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമയാണ് വിടുതലൈ 2. ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്‍റെ ആദ്യ തമിഴ് സിനിമ. ഇതിലെ ശക്തയായ സ്ത്രീ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം അജിത്തിന്‍റെ തുനിവ്, രജനികാന്തിന്‍റെ വേട്ടയ്യന്‍ തുടങ്ങിയ സിനിമകളില്‍ മഞ്ജു വാര്യര്‍ വേഷമിട്ടു.

 

Send your news and Advertisements

You may also like

error: Content is protected !!