Tuesday, March 24, 2026
Home » പോക്സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാർ സുപ്രീം കോടതിൽ.
പോക്സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രൻ

പോക്സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാർ സുപ്രീം കോടതിൽ.

by Editor
Send your news and Advertisements

ന്യൂഡൽഹി: നാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ബുധനാഴ്ച വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്. ജയചന്ദ്രന്റെ അഭിഭാഷകന്റെ അഭ്യർത്ഥന പ്രകാരം ഇടക്കാല സംരക്ഷണ ഉത്തരവ് മറ്റന്നാൾവരെ നീട്ടിയതായും കോടതി അറിയിച്ചു.

2023 ജൂണിൽ കോഴിക്കോട് കസബ പൊലീസ് പോക്സോ നിയമപ്രകാരം ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ഏഴ് മാസത്തോളം ഒളിവിലായിരുന്ന ഇയാൾ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. ജനുവരിയിൽ കേസ് പരിഗണിച്ച സുപ്രീം കോടതി ഹർജി തീർപ്പാക്കുന്നതുവരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചു.

നടനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഈ കേസ് ഉണ്ടായതെന്ന ജയചന്ദ്രന്റെ വാദം സർക്കാർ ചോദ്യം ചെയ്തു. കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും ഇത് എങ്ങനെ കുടുംബ പ്രശ്നവുമായി ബന്ധിപ്പിക്കാനാകുമെന്ന് സർക്കാർ ചോദ്യം ചെയ്തു.

സുപ്രീം കോടതി പ്രതിഭാഗം മുന്നോട്ടുവച്ച വാദങ്ങൾ സത്യസന്ധമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിർണായകമായ തെളിവുകളെ അവഗണിക്കാനാകില്ലെന്നുമാണ് കോടതിയുടെ നിലപാട്. കേസിന്റെ മേൽനോട്ടം തുടരുന്നതിനിടെയാണ് ഇരയെ ഭീഷണിപ്പെടുത്തുന്നതായി സർക്കാർ കോടതിയെ അറിയിച്ചത്.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു. നടനെതിരേ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞവർഷമായിരുന്നു കേസിനാസ്പദമായ സംഭവം.

You may also like

error: Content is protected !!