പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും ഫോണില്‍ സംസാരിച്ചു.
ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇത്തരം ഇത്തരം ഭീകരപ്രവർത്തനം ന്യായീകരിക്കാനാവില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാനുള്ള ഇന്ത്യൻ ജനതയുടെ ദൃഢനിശ്ചയവും രോഷവും ദുഃഖവും പ്രധാനമന്ത്രി പങ്കുവെച്ചു. ബന്ദർ അബ്ബാസിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി അറിയിച്ച് രംഗത്തെത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് അദ്ദേഹം സംസാരിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭീകരവാദത്തെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണം: തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ലെന്നും തിരിച്ചടി നൽകണമെന്നും ആർഎസ്എസ്.