Tuesday, March 24, 2026
Home » ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

by Editor
Send your news and Advertisements

കൊല്ലം: കാവനാട്ട് ബാങ്ക് ജീവനക്കാരി മരിച്ചത് ബ്രെയിന്‍ ഹെമറേജ് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ദീപ്തി പ്രഭ (45) മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണോയെന്ന സംശയം ഉണ്ടായിരുന്നു. ഫ്രിഡ്ജില്‍ വെച്ച ചൂരക്കറി കഴിച്ച് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ദീപ്തി കുഴഞ്ഞുവീണത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം.

ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍വെച്ച ശേഷം ദീപ്തിയും ഭര്‍ത്താവും മകനും കഴിച്ചിരുന്നു. മകനും ഭര്‍ത്താവിനുമാണ് ആദ്യം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അതേസമയം ഭക്ഷ്യവിഷബാധയാണോ ദീപ്തിക്ക് ബ്രെയിന്‍ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ദീപ്തിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ പരിശോധന ഫലവും പ്രധാനമാണ്.

You may also like

error: Content is protected !!