Thursday, July 31, 2025
Mantis Partners Sydney
Home » ട്രംപിന്റെ നിര്‍ദേശം തള്ളിയ ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്.
ട്രംപിന്റെ നിര്‍ദേശം തള്ളിയ ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്.

ട്രംപിന്റെ നിര്‍ദേശം തള്ളിയ ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്.

by Editor

കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കാനഡ, യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും നിലനില്‍ക്കുന്നില്ലെന്ന് എക്‌സിലൂടെ ട്രൂഡോ പ്രതികരിച്ചിരുന്നു. അതിനു മറുപടിയായി ‘അങ്ങനെ പറയാന്‍ നിങ്ങള്‍ കാനഡയുടെ ഭരണാധികാരിയല്ലല്ലോ, അതിനാല്‍ നിങ്ങളിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല’, എന്നായിരുന്നു ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക് മറുപടി നൽകിയത്.

‘ഒരിക്കലും നടക്കാത്ത കാര്യം’ എന്നര്‍ഥം വരുന്ന ‘നോട്ട് എ സ്നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍’ (Not a nsowball’s chance in hell) എന്ന ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യു.എസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്.

കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം തന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയാണ് ട്രംപ് പങ്കുവെച്ചിരിന്നു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പോസ്റ്റുമായി ട്രംപ് രം​ഗത്തെത്തിയത്. ‘ഓ കാനഡ!’ എന്ന ക്യാപഷനോട് കൂടിയാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ട്രംപിൻ്റെ പോസ്റ്റിൻ്റെ ഉള്ളടക്കത്തെ എതിർത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നിരുന്നു. പോസ്റ്റിൽ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേർതിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറൽ പാർട്ടി പങ്കുവെച്ചിരിക്കുന്നത്. ആശയക്കുഴപ്പമുളളവർക്കായി (For anyone who may be confused) എന്ന ക്യാപ്ഷനോട് കൂടിയാണ് ലിബറൽ പാർട്ടി പോസ്റ്റ് പങ്കുവെച്ചത്.

ഇതിനു പിന്നാലെയാണ് കാനഡയെ അമേരിക്കയുടെ ഭാ​ഗമാക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ എതിർന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികൾ തമ്മിൽ സുരക്ഷിതമായ വ്യാപര ബന്ധമുണ്ട്. തൊഴിലാളികൾക്കും കമ്മ്യൂണിറ്റികൾക്കും അതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എക്സിൽ കുറിച്ചു.

‘കാനഡയിലുളള നിരധി ആളുകളാണ് 51-ാമത്തെ സംസ്ഥാനം ഇഷ്ടപ്പെടുന്നത്. കാനഡയിൽ തുടരേണ്ട വ്യാപാരകമ്മികളും സബ്‌സിഡികളും അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല.അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല. അതിനാലാണ് അദ്ദേഹം രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് കാനഡയെ പൂർണ്ണമായും സംരക്ഷിക്കും. ഒരുമിച്ച് നിന്നാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നും’ തന്റെ ട്രൂത്ത് അക്കൗണ്ടിൽ ട്രംപ് നേരത്തെ കുറിച്ചിരുന്നു, അതേത്തുടർന്നാണ് ട്രൂഡോയും മസ്‌കും പ്രതികരണവുമായി എത്തിയത്.

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ (2017-2021) കാലത്ത് ട്രൂഡോയും ട്രംപും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബർ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!