Tuesday, March 24, 2026
Home » ജമ്മു കശ്‌മീരിലെ കത്വയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍
ജമ്മു കശ്മീർ

ജമ്മു കശ്‌മീരിലെ കത്വയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍

by Editor
Send your news and Advertisements

കാശ്മീർ: ജമ്മു-കാശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ – പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇടതൂർന്ന വനപ്രദേശം ആയതിനാൽ ഓപ്പറേഷൻ ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും സുരക്ഷാ സേന പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സന്യാല്‍ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് വൻ ഏറ്റുമുട്ടലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴു ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്. വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്.

ഹിരാനഗറിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേര്‍ന്നുള്ള വനമേഖലയിൽ, രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ജമ്മു-കാശ്മീർ പോലീസ്, സൈന്യം, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF) എന്നിവയുടെ സംയുക്ത സംഘം വൻതോതിൽ തിരച്ചിൽ നടത്തിയിരുന്നു.

 

You may also like

error: Content is protected !!