Tuesday, March 24, 2026
Home » ഗൂഗിളിന് പുതിയ ലോഗോ
ഗൂഗിളിന് പുതിയ ലോഗോ

ഗൂഗിളിന് പുതിയ ലോഗോ

by Editor
Send your news and Advertisements

പത്തുവർഷത്തിന് ശേഷം ഗൂഗിൾ ലോഗോയിൽ മാറ്റംവരുത്തി. ഗൂഗിളിന്റെ പ്രശസ്ത‌മായ ‘ജി’ എന്നെഴുതിയ ലോഗോയിൽ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ നിലനിർത്തിക്കൊണ്ട് അവ ഗ്രേഡിയയൻ്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. പുനർരൂപകൽപ്പന ചെയ്‌ത ‘G’ ലോഗോ ഇതിനോടകം തന്നെ iOS ഉപകരണങ്ങൾക്കായുള്ള ഗൂഗിൾ ആപ്പിലും, ആൻഡ്രോയിഡിൽ ഗൂഗിൾ സെർച്ച് ആപ്പിൻ്റെ 16.18 (ബീറ്റ) പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ പിക്സൽ ഫോണുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, മറ്റ് ആൻഡ്രോയിഡ് ഉപകരണങ്ങളിലും വെബ് പ്ലാറ്റ്ഫോമുകളിലും ക്ലാസിക് സെഗ്മെന്റഡ് ‘G’ ലോഗോ തന്നെയാണ് ഇപ്പോഴും കാണുന്നത്.

ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഈ മാറ്റത്തെക്കുറിച്ചോ അല്ലെങ്കിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുള്ള ഇതിൻ്റെ വ്യാപകമായ നടപ്പാക്കലിനെക്കുറിച്ചോ ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

You may also like

error: Content is protected !!