Sunday, August 31, 2025
Mantis Partners Sydney
Home » ക്വീൻസ്‌ലാൻഡിലെ ജ്വല്ലറിയിൽ മോഷണം; മോഷ്ടാക്കളുടെ ആക്രമണത്തിൽ കടയുടമയ്ക്ക് പരുക്ക്.

ക്വീൻസ്‌ലാൻഡിലെ ജ്വല്ലറിയിൽ മോഷണം; മോഷ്ടാക്കളുടെ ആക്രമണത്തിൽ കടയുടമയ്ക്ക് പരുക്ക്.

by Editor

ചെംസൈഡ്: ക്വീൻസ്‌ലൻഡിലെ ചെംസൈഡിലുള്ള (Chermside) ജിംപി (Gympie Road) റോഡിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ കടയുടമയെ ആക്രമിച്ചു. ആക്രമണത്തിൽ ജ്വല്ലറി ഉടമയായ ബിജയ് സുനാറിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച (ജൂൺ 10) വൈകുന്നേരമാണ് നാലംഗ സംഘം മുഖം മൂടി ധരിച്ച് ചുറ്റികയും ഇരുമ്പ് വടിയുമായി കടയിലെത്തി മോഷണം നടത്തിയത്. കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് കടയുടമ ബിജയ് സുനാറിനെ മോഷ്ടാക്കൾ ആക്രമിച്ചത്. തുടർന്ന് സംഘം നിരവധി ഗ്ലാസ് കാബിനറ്റുകൾ തകർക്കുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും, തുടർന്ന് ചാരനിറത്തിലുള്ള ഒരു ഹോണ്ട സിആർ-വി സ്റ്റേഷൻ വാഗണിൽ ആണ് രക്ഷപെട്ടത്. ഇവർ സഞ്ചരിച്ച വാഹനം ജൂൺ 8 ഞായറാഴ്ച കലംവെയിലിലെ (calamvale) ആൽഫ്രഡ് സർക്യൂട്ട് വിലാസത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നു കരുതുന്നതായി പോലീസ് അറിയിച്ചു.

എമർജൻസി സർവീസുകൾ സ്ഥലത്തെത്തിയാണ് ബിജയ് സുനാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏകദേശം 500,000 ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളായ നാല് പേരും ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Send your news and Advertisements

You may also like

error: Content is protected !!