Sunday, August 3, 2025
Mantis Partners Sydney
Home » ക്രിസ്തുമസ് മുതൽ പുതുവത്സരം വരെ മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം.
മദ്യം

ക്രിസ്തുമസ് മുതൽ പുതുവത്സരം വരെ മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം.

by Editor

കൊച്ചി: കേരളത്തിൽ ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റ്‌. പുതുവത്സര തലേന്നും റെക്കോഡ് മദ്യ വിൽപനയാണ് നടന്നത്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് വിറ്റത്. ഇടപ്പള്ളി ഔട്ട്ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്ലറ്റിലാണ് സാധാരാണ എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്ലറ്റ്.

Warning: Alcohol consumption is injurious to health

Send your news and Advertisements

You may also like

error: Content is protected !!