Thursday, July 31, 2025
Mantis Partners Sydney
Home » കോമഡിയും ആക്ഷനും സസ്‌പെൻസും അടങ്ങിയ ‘ബെസ്റ്റി’ ട്രെയിലർ
കോമഡിയും ആക്ഷനും സസ്‌പെൻസും അടങ്ങിയ 'ബെസ്റ്റി' ട്രെയിലർ

കോമഡിയും ആക്ഷനും സസ്‌പെൻസും അടങ്ങിയ ‘ബെസ്റ്റി’ ട്രെയിലർ

by Editor

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ട്രെയിലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യില്‍ ശ്രവണയും സാക്ഷി അഗര്‍വാളുമാണ് നായികമാര്‍. ഷാനു സമദ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമിച്ചത്. കോമഡിയും ആക്ഷനും സസ്‌പെൻസും അടങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്.

മലയാള സിനിമയിലെ സുവര്‍ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാ നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!