Tuesday, March 24, 2026
Home » എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്
എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

by Editor
Send your news and Advertisements

ബെം​ഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ​ഗായികയും നർത്തകിയുമായ ശിവശ്രീ സ്‌കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെം​ഗളൂരുവിലെ കനകപുരിയിലെ റിസോർട്ടിൽ പരമ്പരാ​ഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര, കേന്ദ്രമന്ത്രി വി സോമണ്ണ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

സൂര്യ രണ്ടുതവണ ലോക്‌സഭാംഗവും യുവ മോർച്ചയുടെ പ്രസിഡന്റുമായിട്ടുണ്ട്. വിവാഹാഘോഷങ്ങൾ മാർച്ച് ഒമ്പതിന് നടക്കും. ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി ​ഗാ​യികയായ ശിവശ്രീ. ഭരതനാട്യം നർത്തകി കൂടിയായ സ്‌കന്ദപ്രസാദ് ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയെങ്കിലും ക‍ര്‍ണാടിക് സംഗീതജ്ഞ എന്ന നിലയിലാണ് അറിയിപ്പെടുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയായിരുന്നു അവർ പ്രശസ്തയായത്.

You may also like

error: Content is protected !!