82
ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലും ചിലെയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തി. രണ്ട് ശക്തമായ തുടര്‍ചലനങ്ങളുമുണ്ടായി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് ചിലെ ഭരണകൂടം സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്തെ തീരമേഖലയായ മഗല്ലനീസിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.