Tuesday, March 24, 2026
Home » അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈനക്കെതിരെ ഇന്ത്യ
അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈനക്കെതിരെ ഇന്ത്യ

by Editor
Send your news and Advertisements

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവിച്ചു.

‘അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള വ്യര്‍ത്ഥവും അസംബന്ധവുമായ ചൈനയുടെ ശ്രമം ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ നിലപാടിനനുസൃതമായ ഇത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നു. സര്‍ഗാത്മകമായ പേരിടുന്നതിലൂടെ ഇന്ത്യയുടെ അവിഭാജ്യമായി അരുണാചല്‍ പ്രദേശ് നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യത്തെ മാറ്റില്ല’, വിദേശകാര്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി.ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി.ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു.ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍. കൂടുതല്‍ ചൈനീസ് സമൂഹമാധ്യമ അക്കൗണ്ടുകളും ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കുമെന്ന ചൈനയുടെ അറിയിപ്പിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പ് പ്രതികരണം അറിയിച്ചിരിക്കുന്നത്. നേരത്തെ അരുണാചല്‍ പ്രദേശിലെ ചില പ്രദേശങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കിയിരുന്നു. 2024-ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്‍കി ചൈന പ്രത്യേക മാപ്പ് ഇറക്കിയിരുന്നു. ഈ നീക്കം ഇന്ത്യ തള്ളിയിരുന്നു. ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ വാദം.

You may also like

error: Content is protected !!