Tuesday, March 24, 2026
Home » അമേരിക്കയില്‍ അവധി ആഘോഷത്തിനിടെ അമ്മ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി
അമേരിക്കയില്‍ അവധി ആഘോഷത്തിനിടെ അമ്മ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി

അമേരിക്കയില്‍ അവധി ആഘോഷത്തിനിടെ അമ്മ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി

by Editor
Send your news and Advertisements

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന ഒരു ഇന്ത്യൻ വംശജയായ അമ്മ അവധിയാഘോഷത്തിന് മകനെ വിളിച്ചുവരുത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തി. കാലിഫോർണിയയിൽ താമസിക്കുന്ന സരിത രാമരാജു (48) ആണ് തന്റെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സരിതയെ പോലീസ് അറസ്റ്റ് ചെയ്തു. അവധി ആഘോഷത്തിനായി ഡിസ്നിലാൻഡിൽ സമയം ചെലവഴിച്ചതിന് പിന്നാലെ, ഹോട്ടൽ മുറിയിലാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൂടാതെ, ആയുധം കൈവശം വെച്ചതിനും സരിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

2018-ൽ സരിത ഭർത്താവായ പ്രകാശ് രാജുവിൽ നിന്ന് വിവാഹമോചിതയായിരുന്നു. കഴിഞ്ഞ വർഷം മുതൽ മകന്റെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് സരിതയും പ്രകാശ് രാജുവും നിയമപരമായ പോരാട്ടത്തിലായിരുന്നു. പ്രകാശിനാണു മകന്റെ സംരക്ഷണച്ചുമതല കോടതി നൽകിയത്. ബെംഗളൂരു സ്വദേശിയായ പ്രകാശ് രാജു കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യപരമായ കാര്യങ്ങളും തന്റെ അനുമതി കൂടാതെ തീരുമാനിക്കുന്നത് സരിതയ്ക്ക് അംഗീകരിക്കാനായില്ല.

സരിതയ്ക്ക് അനുവദിച്ചിട്ടുള്ള 3 ദിവസ സന്ദർശന കാലയളവിലെ അവസാനദിവസമാണു ദാരുണകൃത്യം നടന്നത്. മകനെ കാണാനെത്തിയ സരിത, മൂന്ന് ദിവസത്തെ ഡിസ്നിലാൻഡ് സന്ദർശനത്തിനുള്ള ടിക്കറ്റ് കരുതിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അവധി ആഘോഷം കഴിഞ്ഞ് മാർച്ച് 19-ന് കുട്ടിയെ അച്ഛൻ പ്രകാശ് രാജുവിന് തിരിച്ചേൽപ്പിക്കേണ്ടതായിരുന്നു. എന്നാൽ അതിനു മുമ്പേ ഹോട്ടൽ മുറിയിൽ വച്ച് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി സരിത തന്നെയാണ് രാവിലെ ഒമ്പത് മണിയോടെ എമർജൻസി നമ്പറിലേക്ക് വിളിച്ച് അറിയിച്ചത്. ആത്മഹത്യ ചെയ്യാനായി താൻ അമിത അളവിൽ ഉറക്കഗുളിക കഴിച്ചെന്നും ഇവർ അറിയിച്ചു. തുടർന്ന് പൊലീസ് എത്തി, സരിതയെ ആശുപത്രിയിലെത്തിച്ച് ഉറക്കഗുളിക നീക്കം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

You may also like

error: Content is protected !!