Sunday, August 31, 2025
Mantis Partners Sydney
Home » പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു.
പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു.

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു.

by Editor

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ 60-കളിൽ തിളങ്ങി നിന്ന നായികയാണ്. ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്.

1938 ജനുവരി 7-ന് ബെംഗളൂരുവിൽ ജനിച്ച സരോജ ദേവി, പൊലീസ് ഉദ്യോഗസ്‌ഥനായ ഭൈരപ്പയുടെയും രുദ്രമ്മയുടെയും നാലാമത്തെ മകളാണ്. 1955-ൽ കന്നഡ ക്ലാസിക് “മഹാകവി കാളിദാസ’ എന്ന ചിത്രത്തിലൂടെ, 17-ാം വയസ്സിലാണ് സരോജ ദേവി സിനിമാ ലോകത്തേക്ക് കടക്കുന്നത്. 1958-ൽ എംജിആറിനൊപ്പം ‘നാടോടി മന്നൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ കരിയർ ഗ്രാഫ് ഉയർന്നു. ചിത്രം അവരെ തമിഴ് സിനിമയിലെ താരപദവിയിലേക്ക് ഉയർത്തി.

കന്നടയിൽ രാജ് കുമാറിന്റയും തെലുങ്കിൽ എൻടിആറിന്റെയും തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) ആണ്. രാജ്യം ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!