Saturday, August 30, 2025
Mantis Partners Sydney
Home » ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി
ട്രംപ്

ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി

by Editor

വാഷിംഗ്ടണ്‍: താരിഫ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ 14-നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അപ്രതീക്ഷിതയും അസാധരണവുമായ വെല്ലുവിളികളെ നേരിടുന്നതിനായി അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം പ്രസിഡന്റിന് നല്‍കിയിട്ടുള്ള വിവേചനാധികാരം ഇത്തരത്തില്‍ ഇറക്കുമതിച്ചുങ്കം പ്രഖ്യാപിക്കാന്‍ ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം കോടതി നിരീക്ഷണം തള്ളി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയെ തകര്‍ക്കാനുള്ള നീക്കമെന്നും അപ്പീല്‍ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

 

Send your news and Advertisements

You may also like

error: Content is protected !!