Wednesday, March 25, 2026
Home » അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

by Editor
Send your news and Advertisements

അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനി ഇന്നലെ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിയായ 52-കാരി റംലയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 24 മണിക്കൂറിനിടെ രണ്ട് മരണമാണ് ഇതോടെ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

You may also like

error: Content is protected !!