Saturday, November 29, 2025
Mantis Partners Sydney
Home » മെൽബൺ സിനഗോഗിനും ജൂത റെസ്റ്റോറന്റിനും നേരെ ആക്രമണം.
മെൽബൺ സിനഗോഗിനും ജൂത റെസ്റ്റോറന്റിനും നേരെ ആക്രമണം.

മെൽബൺ സിനഗോഗിനും ജൂത റെസ്റ്റോറന്റിനും നേരെ ആക്രമണം.

by Editor

മെൽബൺ: ഈസ്റ്റ് മെൽബണിലെ യഹൂദരുടെ ആരാധനാലയമായ സിനഗോഗിനും ജൂത റെസ്റ്റോറന്റിനും നേരെ ആക്രമണം. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെ ആൽബർട്ട് സ്ട്രീറ്റിലെ ഈസ്റ്റ് മെൽബൺ ഹീബ്രു കോൺഗ്രിഗേഷൻ്റെ ഗ്രൗണ്ടിൽ ഒരു അജ്ഞാതൻ അതിക്രമിച്ചു കയറി കെട്ടിടത്തിന്റെ മുൻവാതിലിൽ കത്തുന്ന ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു. ആൽബർട്ട് സ്ട്രീറ്റിലൂടെ നടന്നെത്തിയ പ്രതി സംഭവസ്ഥലം വിട്ടതായും പൊലിസ് പറഞ്ഞു. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്‌ചയ്ക്കും വൈകുന്നേരങ്ങൾക്കിടയിൽ ആചരിക്കുന്ന ജൂത വിശ്രമ ദിനമായ സാബത്തിലാണ് ആക്രമം നടന്നത്.

മറ്റൊരു സംഭവത്തിൽ, സ്വാൻസ്റ്റൺ സ്ട്രീറ്റിൽ 70 ഓളം പ്രതിഷേധക്കാർ ഒത്തുകൂടുകയും, ഹാർഡ്‌വെയർ ലെയ്‌നിലെ ഒരു റെസ്റ്റോറന്റിലേക്ക് നടന്നു നീങ്ങി അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രശ്നങ്ങൾ സൃഷ്ഠിക്കുകയും പ്രശസ്തമായ ഇസ്രായേലി റെസ്റ്റോറന്റായ മിസ്‌നോണിന്റെ മുൻവാതിൽ തകർക്കുകയും ചെയ്തു.

ഈസ്റ്റ് മെൽബൺ ഹീബ്രു കോൺഗ്രിഗേഷനും മിസ്‌നോൺ റസ്റ്റോറന്റും ആക്രമിച്ചതിനെ “നീചമായത്” എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ “ആവശ്യമായ എല്ലാ നടപടികളും” സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവ സമയത്ത് സിനഗോഗിനുള്ളിൽ ഏകദേശം 20 ഓളം പേരുണ്ടായിരുന്നു, അവരെ കെട്ടിടത്തിൻ്റെ പിൻഭാഗം വഴി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഓസ്ട്രേലിയയിൽ ജൂത വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഈ ഞെട്ടിക്കുന്ന പ്രവൃത്തികൾക്ക് ഉത്തരവാദികളായവർ നിയമത്തെ നേരിടണം. എൻ്റെ സർക്കാർ ഈ ശ്രമത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും,” പ്രധാനമന്ത്രി പറഞ്ഞു.

തീവെപ്പ് “ഒരു കൂട്ടം ഭീരുക്കളുടെ അപമാനകരമായ പെരുമാറ്റം” ആണെന്ന് വിക്ടോറിയൻ പ്രധാനമന്ത്രി ജസീന്ത അലൻ പറഞ്ഞു. “ജൂത ആരാധനാലയത്തിന് നേരെയുള്ള ഏതൊരു ആക്രമണവും ഒരു സെമിറ്റിക് വിരുദ്ധ പ്രവൃത്തിയാണ്. “വിക്ടോറിയയിൽ സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും അലൻ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!