Sunday, August 31, 2025
Mantis Partners Sydney
Home » ചൈനീസ് വൈസ് പ്രസിഡന്‍റുമായി എസ് ജയശങ്കര്‍ ബീജിങിൽ കൂടിക്കാഴ്ച നടത്തി
ചൈനീസ് വൈസ് പ്രസിഡന്‍റുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

ചൈനീസ് വൈസ് പ്രസിഡന്‍റുമായി എസ് ജയശങ്കര്‍ ബീജിങിൽ കൂടിക്കാഴ്ച നടത്തി

by Editor

ചൈനീസ് വൈസ് പ്രസിഡന്‍റുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിബീജിങ്: ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചു. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ചൈനയ്ക്ക് എല്ലാ പിന്തുണയും എസ് ജയശങ്കർ വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ചൈനീസ് വൈസ് പ്രസിഡൻറും നി‍ർദ്ദേശിച്ചു.

ലോക സമ്പദ് വ്യവസ്ഥയിലെ സുപ്രധാന രാജ്യങ്ങളെന്ന നിലയിലും അയൽരാജ്യങ്ങളെന്ന നിലയിലും ഇന്ത്യയ്ക്കും ചൈനിക്കുമിടയിൽ തുറന്ന നിലപാടുകളാണ് വേണ്ടതെന്നും ഇപ്പോഴത്തെ സങ്കീര്‍ണമായ സാഹചര്യത്തിൽ അത് വളരെ പ്രധാന്യമുള്ളതാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാക്കിസ്ഥാനെ സഹായിച്ചതും ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്ന നടപടികളും ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യത്തിന് ഇടയായ സാഹചര്യത്തിൽ ആണ് എസ് ജയശങ്കറുടെ ചൈനീസ് സന്ദർശനം. അതിർത്തിയിലെ സേന പിൻമാറ്റം അടക്കമുള്ള വിഷയങ്ങൾ എസ് ജയശങ്കർ രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

Send your news and Advertisements

You may also like

error: Content is protected !!