Mantis Partners Sydney
Sunday, March 1, 2026
Mantis Partners Sydney
Home » ഇൻസ്റ്റാഗ്രാമിൽ പുതുചരിത്രം കുറിച്ച് വിജയ്-രശ്മിക വിവാഹഫോട്ടോ
ഇൻസ്റ്റാഗ്രാമിൽ പുതുചരിത്രം കുറിച്ച് വിജയ്-രശ്മിക വിവാഹഫോട്ടോ

ഇൻസ്റ്റാഗ്രാമിൽ പുതുചരിത്രം കുറിച്ച് വിജയ്-രശ്മിക വിവാഹഫോട്ടോ

by Editor
Send your news and Advertisements

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന എന്നിവരുടെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരവിവാഹത്തിന്റെ ചിത്രങ്ങൾ.

ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഈ താരജോഡികൾ തകർത്തത്. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് രശ്‌മികയുടെ വിവാഹ പോസ്റ്റ് മറികടന്നത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകൾ ഈ ചിത്രങ്ങൾക്ക് ലഭിച്ചു. കണ്ടന്റ് ക്രിയേറ്ററായ കിഷോർ മൊണ്ടലിന്റെ വൈറൽ റീലിന് പിന്നിലായി, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും താരവിവാഹചിത്രങ്ങൾ മാറി.

ഗീതാ ഗോവിന്ദം (2018), ഡിയർ കോമ്രേഡ് (2019) എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് രശ്‌മികയും വിജയ്‌യും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായത്. വർഷങ്ങളായി ഇവരുടെ പ്രണയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും, വിവാഹ പ്രഖ്യാപനം വരെ താരങ്ങൾ ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.

ഫെബ്രുവരി 26-ന് രാവിലെ, ഉദയ്‌പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മെമെന്റോസിൽ വെച്ച്, തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. വൈകുന്നേരം രശ്‌മികയുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ വിവാഹച്ചടങ്ങും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

You may also like

error: Content is protected !!