Monday, March 30, 2026
Home » തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി, തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി, തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി, തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ

by Editor
Send your news and Advertisements

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയും റോഡ് ഷോയിൽ മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും പ്രധാനമന്ത്രിയെ വരവേൽക്കാനായി സജ്ജീകരിച്ചിരുന്നു. ജില്ലയ്ക്ക് പുറത്ത് നിന്ന് വരെ നിരവധി പേരാണ് മോദിയുടെ റോഡ് ഷോ കാണാനായി എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ക്യാംപിന് ആവേശം പകരുന്നതാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. സ്വരാജ് റൗണ്ടിൽ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി.

 

 

You may also like

error: Content is protected !!